യൂണിവേർസിറ്റി സെൻ്ററിന് കെട്ടിടം പണിയാൻ സ്ഥലം വിട്ടുനൽകണം
മാഹി ..പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിനും, കമ്മ്യൂണിറ്റി കോളേജിനും സ്ഥിരം കെട്ടിടം പണിയാൻ മാഹി ചാലക്കര റവന്യൂ വില്ലേജിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി അനുവദിച്ചു തരാൻ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് നിവേദനം സമർപ്പിച്ചു. രണ്ടര ഏക്കർ സ്ഥലം കമ്മ്യൂണിറ്റി കോളേജിന് പരിഗണിക്കാമെന്ന് രണ്ടു വർഷം മുമ്പ് സർക്കാർ സർവ്വകലാശാലയെ അറിയിച്ചെങ്കിലും, ഭൂമി കൈമാറ്റം ഇതുവരെ നടന്നിട്ടില്ല. സർവ്വകലാശാല കേന്ദ്രത്തിനും കോളേജിനും സ്ഥിരം കെട്ടിടവും ക്യാമ്പസുമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഏറെ പ്രയാസപ്പെടുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഏറെ തൊഴിൽ സാദ്ധ്യതകളുള്ള ബിരുദ ബിരുദാനന്തര റഗുലർ കോഴ്സുകളാണ് മാഹി കമ്മ്യൂണിറ്റി കോളേജിൽ നടന്നു വരുന്നത്. മാഹി കേന്ദ്രം ഹെഡ് ഡോ.എം.പി.രാജൻ, അസിസ്റ്റൻഡ് റജിസ്ട്രാർ സി.എം. ശ്രീകല, പി.ടി. എ വൈസ് പ്രസിഡണ്ട് മനോജൻ, സെക്രട്ടറി ഫാഷൻ ടെക്കനോളജി വിഭാഗം അദ്ധ്യാപിക സുധിഷ വിദ്യാർത്ഥി പ്രതിനിധി ഉമ്മർ മുക്താർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
ചിത്രവിവരണം: സെൻറർ ഹെഡ് ഡോ: എം.പി.രാജൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു
Post a Comment