o മാഹിയിൽ ഓട്ടോ റിക്ഷ പെർമിറ്റ് അനുവദിക്കണം -ബി എം എസ്
Latest News


 

മാഹിയിൽ ഓട്ടോ റിക്ഷ പെർമിറ്റ് അനുവദിക്കണം -ബി എം എസ്

 മാഹിയിൽ ഓട്ടോ റിക്ഷ പെർമിറ്റ് അനുവദിക്കണം -ബി എം എസ്



മാഹി: മാഹിയിൽ സ്ഥിര താമസക്കാരയ ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് പർമിറ്റ് അനുവദിക്കണമെന്ന് മാഹി  പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന യൂനിറ്റ് വാർഷിക സമ്മേളനം പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി മാഹിയിൽ പർമിറ്റ് അനുവദിക്കാതെയായിട്ട്. ഇത് കാരണം മാഹിയിലെ ഓട്ടോ തൊഴിലാളികൾക്ക് വണ്ടി എടുക്കാൻ കഴിയാതെ വിഷമകൾ നേരിടുകയാണ്. ഇപ്പോൾ മാഹിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോകൾ 99% ശതമാനവും മാഹിക്ക് പുറത്ത് റജിസ്റ്റർ ചെയ്തവയാണ്. ഇത് അവസാനിപ്പിക്കാൻ മാഹിയിൽ ഓട്ടോ പർമിറ്റ് അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


സമ്മേളനത്തിൽ ഓട്ടോ റിക്ഷ മസ്ദൂർ സംഘ് ( ബി എം എസ് ) മാഹി മേഖല കൺവീനർ സത്യൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ല വൈസ് പ്രസിഡണ്ട് പി.കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഓട്ടോ റിക്ഷ മസ്ദൂർ സംഘം സംസ്ഥാന സിക്രട്ടറി കെ.കെ.സുരേഷ് ബാബു .പി.പി. ഷാജി, കെ.ടി. സത്യൻ എന്നിവർ പ്രസംഗിച്ചു.


മാഹി യൂനിറ്റ് ഭാരവാഹികളായ്

പി.പി. ഷാജി - പ്രസിഡണ്ട്.

ഹരിദാസൻ - പാലയാടൻ - വൈസ് : പ്രസിഡണ്ട്.

കെ.ടി. സത്യൻ - സിക്രട്ടറി

കെ.കെ. അനിൽകുമാർ - ജോ:സി ക്ര ട്ടറി

മദനൻ പാറമ്മൽ ഖജാൻജി തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post