*മാഹി ഇന്ദിരാഗാന്ധി പോളിടെകനിക്ക് വിദ്യാർത്ഥികൾക്ക് തേനീച്ച കുത്തേറ്റ സംഭവം*
*തേൻ കൂട് മാറ്റി*
മാഹി : ഇന്ദിരാഗാന്ധി പോളിടെക്നിക്കിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് ഇന്നലെ തേനീച്ച കുത്തേറ്റത്.
തുടർന്ന് റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ തേനീച്ച കൂട് അവിടെ നിന്ന് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
രാത്രിയോടെ മാഹി ഫയർ സർവീസ് യൂണിറ്റിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സുരേന്ദ്രന്റെ നേതൃത്വത്തിൽ ലീഡിങ്ങ് ഫയർമാൻ ഇൻ ചാർജ് പി എം ജിതേഷ്, ഫയർമാൻമാരായ ബിജു, ബാലമുകുന്ദൻ ,സിറോഷ് ,സനൂപ് വളവിൽ ഡ്രൈവർ ശിവഞാനഗുരു എന്നിവരടങ്ങിയ സംഘം പോളിടെക്ക്കിലെത്തി തീയിട്ട് തേനീച്ചകളെ തുരത്തിയോടിച്ചു


Post a Comment