*കളഞ്ഞു കിട്ടിയ തുക തിരികെ നല്കി യു.കെ.ജി. വിദ്യാർത്ഥി മാതൃകയായി*
ഈസ്റ്റ് പള്ളൂർ : ചൊക്ലി
ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കലോത്സവ പരിപാടികൾക്കിടെ യു.കെ.ജി.യിൽ പഠിക്കുന്ന പെരിങ്ങാടി വേലായുധാനമൊട്ടയിലെ ബൈത്തുൽ ആയിശയിലെ മുഹമ്മദ് ഫൈസാന് സ്കൂൾ ക്യാമ്പസിൽ നിന്ന് കളഞ്ഞു കിട്ടിയ തുക സത്യസന്ധതയോടെ അധ്യാപകരെ ഏൽപ്പിച്ചു.
തുടർന്ന് പരിപാടിക്കിടെ അനൗൺസ് ചെയ്യുകയും തുകയുടെ ഉടമ മുഹമ്മദ് ആദിലിന് വേദിയിൽ വച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാക്ഷി നിർത്തിക്കൊണ്ട് ഫൈസാൻ തുക കൈമാറി.
സ്കൂൾ അധികൃതർ ഫൈസാനെ അനുമോദിക്കുകയും ഒരു ക്യാഷ് അവാർഡ് നൽകുകയും ചെയ്തു സത്യസന്ധതയും സഹകരണ മനോഭാവിത്വവും അന്യം നിൽക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും മാതൃകാപരമായ കാര്യമാണ് വിദ്യാർഥി ചെയ്തതെന്ന് പ്രിൻസിപ്പാൾ ശരീഫ്. കെ. മൂഴിയോട്ട് വിലയിരുത്തി.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയഞ്ചിന് മത്തിപ്പറമ്പിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട താഹിറയുടെ മകനാണ് ഫൈസാൻ ഫസലാണ്
[ഫൈസൽ ] പിതാവ്

Post a Comment