ലഹരിക്കെതിരെ ടൗണിൽ മനുഷ്യ ശൃംഖല തീർത്തു
ന്യൂമാഹി : ലഹരിക്കെതിരെ കൈക്കോർക്കാം എന്ന മുദ്രാവാക്യമുയർത്തി
കുറിച്ചിയിൽ ടൗണിൽ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സൃഷ്ടിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഐ.ആർ.പി.സി എന്നിവയുടെ നേതൃത്വത്തിലാണ് മനുഷ്യ ശൃംഖല തീർത്തത്.
എ.ഐ.ഡി.ഡബ്ളിയു.എ ജില്ലാ വൈസ് പ്രസിഡൻ്റ് വി.സതി ഉദ്ഘാടനം ചെയ്തു.
സി.കെ. റീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി.ശ്രീജ അധ്യക്ഷത വഹിച്ചു. വി.എം. സുബിൻ, ടി. സുധ എന്നിവർ പ്രസംഗിച്ചു.

Post a Comment