രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ* ബോധവത്കരണത്തിന്റെ ഭാഗമായി എൻ സി സി യൂണിറ്റിന്റെ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു
ചൊക്ലി :ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ എൻ സി സി കേഡറ്റുകൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ എൻ സി സി യൂണിറ്റ് ആണ് പരിപാടി അവതരിപ്പിച്ചത്.
പരിപാടിയിൽ ജനമൈത്രി പോലീസ്,സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ശ്രീ പ്രസീത് കുമാർ, എൻ സി സി ഓഫീസർ ടി. പി. രാവിദ്ദ് മാസ്റ്റർ, അധ്യാപകർ എന്നിവരുടെ സാനിദ്ധ്യത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ സുബേദാർ മേജർ ശ്രീ വി. സി. ശശി ഉത്ഘാടനം നിർവഹിച്ചു.
ഹവിൽദാർ ശ്രീജിത്ത് നായിക്ക് ഔസേപ്പ്, എൻ. സി. സി ഓഫീസ് സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു. രാമവിലാസം സ്കൂൾ ഗ്രൗണ്ടിലെ പ്രദർശനത്തിനു ശേഷം പെരിങ്ങത്തൂർ, ചൊക്ലി ടൗൺ, തലശ്ശേരി എന്നീ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
.
Post a Comment