o കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും : പോസ്റ്റർ പ്രകാശനം ചെയ്തു
Latest News


 

കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും : പോസ്റ്റർ പ്രകാശനം ചെയ്തു

 കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും : പോസ്റ്റർ പ്രകാശനം ചെയ്തു





മയ്യഴി: വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ

അസീസ്‌ മാഹിയുടെ, "കാടിന്റെ നിറങ്ങൾ" പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു. 6 ന് ന്യൂമാഹി മലയാള കലാ ഗ്രാമത്തിലാണ് മാതൃഭൂമി ബുക്സിൻ്റെ കാടിൻ്റെ നിറങ്ങൾ പ്രകാശനം ചെയ്യുന്നത്. വൈകുന്നേരം 3 ന് അസീസ് മാഹിയുടെ 100 വന ചിത്രങ്ങളുടെ 8 ദിവസം നീണ്ടു നില്കുന്ന പ്രദർശനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അസീസ് മാഹിക്ക് ആദരവും നല്കും. മാഹി സഹകരണ ബി.എഡ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ.പി.രവീന്ദ്രൻ പോസ്റ്റർ പ്രകാശനം ചെയ്തു.



 വി.കെ.രാധാകൃഷ്ണൻ അപർണ്ണ ഏറ്റുവാങ്ങി. 6 മുതൽ 13 വരെ നടക്കുന്ന വിവിധ പരിപാടികളുടെ അവലോകനവും നടന്നു. ഡോ.മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, പി.വി.ചന്ദ്രദാസ്, സജിത്ത് നാരായണൻ, രാജേഷ് വി.ശിവദാസ്, ഡോ.വി.കെ.വിജയൻ, സത്യൻ കേളോത്ത്, ശ്രീകുമാർ ഭാനു, ബി.ബാലപ്രദീപ്, ഉത്തമരാജ് മാഹി, അസീസ് മാഹി, ഷാജി പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post