o സായി ജെ ശരവണനും എൻഡിഎ സർക്കാറിനും ബിജെപി മാഹി മേഖല കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു*
Latest News


 

സായി ജെ ശരവണനും എൻഡിഎ സർക്കാറിനും ബിജെപി മാഹി മേഖല കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു*

 *സായി ജെ ശരവണനും എൻഡിഎ സർക്കാറിനും ബിജെപി മാഹി മേഖല കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു* 



മാഹി :വർഷങ്ങളോളമായി മാഹിയിലെ പാവപ്പെട്ട ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്ന ബിപിഎൽ റേഷൻ കാർഡുകൾ  അനുവദിച്ച പുതുച്ചേരി പൊതുവിതരണ മന്ത്രി സായി ജെ ശരവണനും എൻഡിഎ സർക്കാറിനും ബിജെപി മാഹി മേഖല കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു

 ഇതോടെ ഈ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങൾ ആവാൻ സാധിക്കും ഒരു വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഈ കാർഡിലെ അംഗങ്ങൾക്ക് ലഭിക്കും. നിർധനരായ  ഉടമകൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഎമ്മും കോൺഗ്രസും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന് ബി ജെ പി നേതൃത്വം ആരോപിച്ചു

 പുതുച്ചേരിയിൽ എൻ ഡി എ ഗവൺമെന്റ് അധികാരത്തിൽ എത്തിയശേഷം ഭാരതീയ ജനതാ പാർട്ടി മാഹി ഘടകം ഈ ആവശ്യം മന്ത്രിമാരെ അറിയിക്കുകയും തുടർന്ന് ബിപിഎൽ കാർഡിനുള്ള അപേക്ഷ ക്ഷണിക്കുകയും ഉണ്ടായി. പ്രാരംഭഘട്ടം എന്ന നിലയിൽ ഏറ്റവും അർഹതപ്പെട്ട 576 പേർക്കാണ് ഇപ്പോൾ കാർഡ് അനുവദിച്ചിട്ടുള്ളത്

 ഇനിയും ലിസ്റ്റിൽ വരാത്ത അർഹതപ്പെട്ട പാവപ്പെട്ടവർ ഉണ്ടെങ്കിൽ അവരെയും ഉടനെ തന്നെ ഉൾപ്പെടുത്തണമെന്ന് ബിജെപി നേതൃത്വം അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.

 ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ലിസ്റ്റ് പുന പരിശോധിക്കുവാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ, ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുവാനും, അപാകതകൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കുവാൻ ഉള്ള  നടപടി സ്വീകരിക്കുവാനും ബിജെപി പ്രതിനിധികൾ ആവശ്യപ്പെട്ടു.

 ഏകദേശം രണ്ടായിരത്തോളം പാവപ്പെട്ടവർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു

Post a Comment

Previous Post Next Post