o അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി എൻ എച്ച് എം ജീവനക്കാർ ധർണ്ണ നടത്തി
Latest News


 

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി എൻ എച്ച് എം ജീവനക്കാർ ധർണ്ണ നടത്തി

 *അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി എൻ എച്ച് എം ജീവനക്കാർ ധർണ്ണ നടത്തി* 



മാഹി: പത്ത് വർഷം സർവ്വീസ് പൂർത്തികരിച്ച എൻ എച്ച് എം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം   ഉടൻ നടപ്പിലാക്കുക, സർക്കാർ വാഗ്ദാനം നൽകിയ പത്തായിരം രൂപ ശമ്പള വർദ്ധന ഉടൻ അനുവദിക്കുക , 5% വാർഷിക ഇക്രിമെന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാഹി ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ എച്ച് എം ജീവനക്കാർ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടരുടെ കാര്യാലയത്തിനു മുൻപിൽ ധർണ്ണ നടത്തി      

  ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി എച്ച് വസന്തയുടെ അദ്ധ്യക്ഷതയിൽ  മാഹി ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെകട്ടറി കെ.എം പവിത്രൻ ധർണ്ണ ഉൽഘാടനം ചെയ്തു, സി എസ് ഒ ജോ: സെക്രട്ടറി എൻ. മോഹനൻ, എൻ.എച്ച് എം പ്രസിഡന്റ് രാമകൃഷ്ണൻ കരിയാട്, കെ സപ്ന, കെ ലീന എന്നിവർ സംസാരിച്ചു,

കെ ജീവകുമാർ, പ്രകാശ് കാണി, കെ രോഷിത്ത് എന്നിവർ നേതൃത്വം നൽകി. ഇന്നലെ മുതൽ ഇതേ ആവശ്യമുന്നയിച്ച് പുതുച്ചേരിയിൽ സെൻട്രൽ ഫെഡറേഷന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു. മാഹിയിൽ നാളെ മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കും. ഇതിനു മുന്നോടിയായിട്ടാണ് ഇന്ന് ധർണ്ണ.

Post a Comment

Previous Post Next Post