*അഴിയൂർ ജി എം ജെ ബി സ്കൂളിൽ നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിക്കും.*
*അഴിയൂർ : ജി എം ജെ ബി സ്കൂളിൽ നാളെ 09:11: 2022 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഒമാനിലെ സൊഹാറിലെ തരിശ് മരുഭൂമി വിവിധയിനം പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും, വിവിധയിനം ചെടികളുടെയും പൂന്തോട്ടമാക്കി മാറ്റിയ ന്യൂമാഹി സ്വദേശി ചീക്ക എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ശ്രീ : അസീസ് ഹാഷിം നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്യും.*
*കുട്ടികളും രക്ഷിതാക്കളുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ കൃഷിഭൂമി മയ്യഴി പ്രവർത്തകൻ ശ്രീ അനിൽ കുമാർ കെ യുടെ സാനിധ്യവും ഉണ്ടാകും. സ്കൂളിലേക്കുള്ള അസീസ് മാഹിയുടെ കാടിന്റെ നിറങ്ങൾ പുസ്തകത്തിന്റെ കോപ്പി ശ്രീ ഫസി ലത്തീഫ് അഴിയൂരും വിവിധ പത്രങ്ങൾ ശ്രീ റംഷി കെ ആർ പി യും ശ്രീ മുരളീധരൻ അടിയേരിയും സ്കൂൾ ലീഡർ ഹിബാ ഫാത്തിമയ്ക്ക് നൽകും.*
Post a Comment