ശബരിമല മേൽശാന്തിക്ക് പ്രൗഢമായ വരവേൽപ്പ്
മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ക്ഷേത്ര സമിതി നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് ഭക്ത്യാദരങ്ങളോടെ വരവേൽപ്പ് നൽകി.
വാദ്യ ഘോഷങ്ങളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ, അലങ്കാര ദീപങ്ങൾ ശോഭയേറ്റിയ ക്ഷേത്ര സന്നിധിയിൽ എത്തിയ മേൽശാന്തിയെ ക്ഷേത്ര സമിതി പ്രസിഡന്റ് ഒ.വി. സുഭാഷ് പൂർണ്ണ കുംഭം നൽകിയാണ് സ്വീകരിച്ചത്.
സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം പറഞ്ഞു. സി വി രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്, പി പ്രദീപൻ എ.ഷിനോജ് , സി എച്ച് പ്രഭാകരൻ, അനിൽ ബാബു, ശ്രീമണി, സത്യൻ കോമത്ത് സുധീർ കേളോത്ത്,എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു.
Post a Comment