o കാടിൻ്റെ നിറങ്ങൾ: സെമിനാറുകൾ സമാപിച്ചു. വന ചിത്രപ്രദർശനം ഇന്ന് സമാപിക്കും
Latest News


 

കാടിൻ്റെ നിറങ്ങൾ: സെമിനാറുകൾ സമാപിച്ചു. വന ചിത്രപ്രദർശനം ഇന്ന് സമാപിക്കും

 കാടിൻ്റെ നിറങ്ങൾ: സെമിനാറുകൾ സമാപിച്ചു. വന ചിത്രപ്രദർശനം ഇന്ന് സമാപിക്കും



ന്യൂമാഹി: വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനത്തിൻ്റെയും വന ചിത്രപ്രദർശനത്തിൻ്റെയും ഭാഗമായി നടന്നു വരുന്ന സെമിനാറുകൾക്ക് സമാപനമായി.


ശനിയാഴ്ച ആറാമത്തെ ദിവസം രാവിലെ നടന്ന സെമിനാർ ആർട്ടിസ്റ്റ് ശെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വന്യ ജീവി ഫോട്ടോഗ്രാഫർ അപർണ്ണ പുരുഷോത്തമൻ കാടനുഭവങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വന്യ ജീവി ഫോട്ടോഗ്രാഫിയിലെ വനിതകളുടെ സാന്നിധ്യവും നിരവധിയായ യാത്രാനുഭവങ്ങളും വിദ്യാർഥികളുമായി യാത്രാനുഭവങ്ങളും പങ്ക് വെച്ചു. പി.സി.ദിവാനന്ദൻ, പി.ടി.സി.ശോഭ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ മധുരാജ് ഫോട്ടോഗ്രാഫിയും സമൂഹവും വിഷയം അവതരിപ്പിച്ചു. മാഹി സി.ഇ.ഒ. ഇൻചാർജ്‌ ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. സി.എച്ച്.എ. മുഹമ്മദലി, എം.സി. ജീവാനന്ദൻ എന്നിവർ പ്രസംഗിച്ചു. വന ചിത്രപ്രദർശനം ഞായറാഴ്ച വൈകുന്നേരം സമാപിക്കും. സമാപന സമ്മേളനത്തിൽ സിനിമ സംവിധായകൻ മുഖ്യാതിഥിയാവും.

Post a Comment

Previous Post Next Post