*മാഹി കടപ്പുറത്ത് മീൻ കൂട്ടത്തോടെ കരയിലെത്തി*
മാഹി: മാഹി , അഴിയൂർ കടൽ തീരത്ത് ഇന്നലെ ഉച്ച മുതലാണ് മീൻ കൂട്ടത്തോടെ കരയിലെത്തിയത്
വലിയ മാന്തലും, കൊഞ്ചും , മറ്റു ചെറുമീനുകളുമാണ് തീരത്ത് വന്നത്.
തീരദേശത്തെ കുട്ടികളും സ്ത്രീകളും മീൻ പെറുക്കാനിറങ്ങി.
എന്നാൽ മാന്തൽ സുലഭമായി കിട്ടിയതോടെ മാർക്കറ്റിൽ മാന്തലിന് വിലയും കുറഞ്ഞു.
മാർക്കറ്റിൽ മീനെടുക്കാൻ ആളില്ലാതായിട്ടും സന്ധ്യയായിട്ടും തീരത്ത് മീൻ പിടിക്കുന്നവരുടെ തിരക്ക് തന്നെയാണ്.



Post a Comment