o മലബാർ ക്യാൻസർ സെന്റർ ശിശു വിഭാഗത്തിന് ഒരു കൈത്താങ്ങായി അദ്ധ്യപക ദമ്പതികളും
Latest News


 

മലബാർ ക്യാൻസർ സെന്റർ ശിശു വിഭാഗത്തിന് ഒരു കൈത്താങ്ങായി അദ്ധ്യപക ദമ്പതികളും

 *മലബാർ ക്യാൻസർ സെന്റർ ശിശു വിഭാഗത്തിന് ഒരു കൈത്താങ്ങായി അദ്ധ്യപക ദമ്പതികളും* 




മാഹി :അസീസ് മാഹിയുടെ 100 Frames ൽ നിന്നും തങ്ങളുടെ ഇഷ്ട ചിത്രം തിരഞ്ഞെടുത്ത്  മലബാർ ക്യാൻസർ സെന്റർ ശിശു വിഭാഗത്തിന് ഒരു കൈത്താങ്ങായി അദ്ധ്യപക ദമ്പതികളായ       ബാലപ്രദീപ് മാഷും ഭാര്യ മിനി ടീച്ചറും

സംഘാടക ഉപസമിതി മീഡിയ& പബ്ലിസിറ്റിയുടെ വൈസ് ചെയർമാനായ ബാലപ്രദീപ് മാഷ്, അസീസ് മാഷിനുള്ള സ്നേഹാദരവും കാടക ജീവിത ചിത്രത്തിന്റെ വന്യ ഹൃദ്യതയുമാണ് ഇതിന് പ്രേരണ എന്നു സൂചിപ്പിച്ചു


പരിമിതമായ സംഘാടകച്ചെലവ് കഴിഞ്ഞ് മുഴുവൻ തുകയും മലബാർ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിലേക്കായി നൽകുന്ന മഹനീയ സംരംഭത്തിൽ പങ്കാളിയാവുക തന്നെ പുണ്യമാണെന്ന് മിനിടീച്ചറും കൂട്ടിച്ചേർത്തു


ചെറുകല്ലായി ഗവ.എൽ പി സ്കൂളിലെ അദ്ധ്യാപകനാണ് ബി ബാലപ്രദീപ്. ഭാര്യ മിനി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.



 സംഘാടക സമിതി ജോയന്റ് കോ-ഓർഡിനേറ്റർ സജിത്ത് നാരായണനിൽ നിന്നും അസീസ് മാഹിയുടെ സാന്നിധ്യത്തിൽ ഇരുവരും ചിത്രം ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post