കലാസൃഷ്ടിയെ അവഹേളിച്ചവർക്കെതിരെനടപടി വേണം
മാഹി: കുട്ടികളിൽ ശാസ്ത്രബോധം വളർത്തേണ്ട ശാസ്ത്രമേളയിൽ പോലും അന്ധവിശ്വാസങ്ങളുടെ പേരിൽ ലഹരിക്കെതിരെ പ്രശസ്ത ചിത്രകാരൻ കെ.കെ.സനിൽ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരം എടുത്തു മാറ്റിയ നടപടിയിൽ കേരള യുക്തിവാദി സംഘം മാഹി യൂണിറ്റ് ശക്തിയായി പ്രതിഷേധിച്ചു. ലഹരി ഉപയോഗം മൂലമുണ്ടായ ഒരു വാഹന അപകട ദൃശ്യം എങ്ങിനെയാണ് ശാസ്ത്രമേളക്ക് അപശകുനമാകുന്നത്? മയ്യഴി വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തി വരുമ്പോൾ .ദേശീയ-അന്തർദ്ദേശീയ അവാർഡുകൾ നേടിയ മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ചിത്രകലാ അദ്ധ്യാപകൻ്റെ കലാസൃഷ്ടി എടുത്ത് മാറ്റിയ പളളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുക്തിവാദി സംഘം ആവശ്യപ്പെട്ടു,

Post a Comment