o കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
Latest News


 

കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

 കുഞ്ഞിപ്പള്ളി
ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.



ചോമ്പാൽ കുഞ്ഞിപ്പള്ളി, ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നേരത്തെ നൽകിയ ഉറപ്പിന് വിരുദ്ധമായി ഖബർസ്ഥാൻ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗമം നടത്തി.



ഇവിടെ ഭൂമി ഏറ്റെടുക്കില്ല എന്ന് അധികൃതർ നൽകിയ വാഗ്ദാനം ലംഘിച്ച സഹചര്യത്തിൽ ശക്തമായ പ്രക്ഷോപത്തിന് ഏഴ് മഹല്ലുകൾ ചേർന്ന് കോഡിനേഷൻ കമ്മിറ്റി രംഗത്തു വരാൻ തീരുമാനിച്ചു.

കെ.മുരളീധരൻ (എം.പി) പരിപാടി ഉൽഘാടനം ചെയ്തു.

ടി.ജി.നാസർ അദ്ധ്യക്ഷം വഹിച്ചു.

സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ, ഷരീഫ് റഹ്മാനി നാട്ടുകൽ, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാൽ, റംനാസ് അസ്ഹരി ,ബദറുദ്ദു ജ, അബ്ദുൽ കരിംനൂറാനി, മുസ്തഫ പുതുപ്പണം, ജറീഷ് ദാരിമി അൽ ഹാഫിള് ,എം കുഞ്ഞബ്ദുള്ള മൌലവി, ഇസ്മായിൽ അജ്മാൻ ,നവാസ് നെല്ലോളി, സനീദ്, ടി.സി.എച്ച് അബൂബക്കർ ,ഹുസ്സൈൻകുട്ടി, ചെറിയ കോയ തങ്ങൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post