മാഹിയിൽ പുതുച്ചേരി വിമോചന ദിനം സമുചിതമായി ആഘോഷിച്ചു
പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. എ കെ. സായി ജെ ശരവണൻ കുമാർ കാലത്തു 9.00ന് മാഹി കോളേജ് ഗ്രൗണ്ടിൽ പതാക ഉയർത്തി.
തുടർന്ന് സായുധസേനകളുടെയും വിവിധ സ്കൂൾ വിദ്യാർത്ഥികളുടെയും പരേഡും കൾച്ചറൽ പ്രോഗ്രാമും നടന്നു.
മാഹി M. L. A ശ്രീ. രമേശ് പറമ്പത്ത്, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ശ്രീ. ഇ. വത്സരാജ്, പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പി. കെ. സത്യാനന്ദൻ, മുൻ M. L. A Dr. വി രാമചന്ദ്രൻമാസ്റ്റർ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ ശിവരാജ് മീണ, മാഹി എസ്. പി. ശ്രീ രാജശങ്കർ വള്ളാട്ട് എന്നീ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
Post a Comment