*സി.ആർ റസാഖിനെ അനുസ്മരിച്ച് പെട്ടിപ്പാലം സമരസമിതി*
ന്യൂമാഹി: പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ വിശാല സമര മുന്നണി നേതാവായിരുന്ന സി.ആർ. റസാഖിനെ വിശാല സമര മുന്നണിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സമ്മേളനം അനുസ്മരിച്ചു. 140 ദിവസം നീണ്ടു നിന്ന പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു സി.ആർ.
പുന്നോൽ കുറിച്ചിയിൽ ടൗണിൽ നടന്ന അനുസ്മരണം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ടി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നതിൽ സി.ആറിൻ്റെ പാടവം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
രാമദാസ് കതിരൂർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി സിക്രട്ടറി സി.പി.അഷറഫ്, അനീഷ് കൊളവട്ടത്ത്, പി.സി.റിസാൽ, പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, മേരി അബ്രഹാം, സി.ടി. ജുബൈരിയ, കെ.പി.നജീബ്, യു.കെ.അഭിലാഷ്, സുമയ്യ സിദ്ദിഖ്, കെ.വി.ദിവിത, എം.കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു.
Post a Comment