*പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുമായിചർച്ച നടത്തി*
മാഹിയിലെ നേർവഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികൾ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുമായിചർച്ച നടത്തി.
മാഹി ബുലുവാർ റോഡിൽ എത്രയും പെട്ടെന്ന് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, മഞ്ചക്കൽ വി എൻ എം ഗോൾഡിന് മുമ്പിലുള്ള റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ലീക്കാകുന്ന ഭാഗം നന്നാക്കുക,മഞ്ചക്കൽ വാക്ക് വേയിലെ മുഴുവൻ വിളക്കുകളും പ്രവർത്തനക്ഷമമാക്കുക,അവിടെ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ചർച്ച നടത്തി.
ചർച്ചയിൽ പള്ള്യൻ പ്രമോദ്,അബ്ദുൽ ഗഫൂർ മണ്ടോളി, അഹമ്മദ് പി കെ, അനിലരമേശ്, അജിതപവിത്രൻ എന്നിവർ പങ്കെടുത്തു.
Post a Comment