o കാടിൻ്റെ നിറങ്ങൾ '' പ്രദർശനവും, ഗ്രന്ഥ പ്രകാശനവും 6 ന്*
Latest News


 

കാടിൻ്റെ നിറങ്ങൾ '' പ്രദർശനവും, ഗ്രന്ഥ പ്രകാശനവും 6 ന്*

 ' *കാടിൻ്റെ നിറങ്ങൾ '' പ്രദർശനവും, ഗ്രന്ഥ പ്രകാശനവും 6 ന്* 




മാഹി : മയ്യഴി സ്വദേശിയായ പ്രശസ്ത വന ഛായാഗ്രാഹകനും, പരിസ്ഥിതി പ്രവർത്തകനുമായ അസീസ് മാഹിയുടെ  സമഗ്ര സംഭാവനകളെ മുൻനിർത്തി മയ്യഴി പൗരാവലിയും സുഹൃദ്സംഘവും ചേർന്ന്  മാഹി മലയാള കലാഗ്രാമത്തിൽ നവംബർ 6 ന് വൈകിട്ട് ആദര സമർപ്പണം നടത്തുന്നു.

ആദരസമർപ്പണത്തിനോടൊപ്പം, അസീസ് മാഹിയുടെ തെരഞ്ഞെടുത്ത വനചിത്രങ്ങളുടെ പ്രദർശനം

100 പാദമുദ്രകൾ "

കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നവംബർ 6 ന് മൂന്ന് മണിക്ക് പത്മശ്രീ ഷാജി. എൻ. കരുൺ ഉദ്ഘാടനം ചെയ്യും.. പ്രദർശനം നവംബർ 13 ഞായർ വരെ തുടരും..


ഇതോടൊപ്പം,

" കാടിന്റെ നിറങ്ങൾ " എന്ന അസീസ് മാഹിയുടെ ഗ്രന്ഥം

കോളമിസ്റ്റും പ്രമുഖ നടനുമായ ജോയ് മാത്യുവിന് നൽകിക്കൊണ്ട് വിഖ്യാത എഴുത്തുകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്യും. മയ്യഴി എം എൽ എ രമേഷ് പറമ്പത്തിന്റെ അധ്യക്ഷതയിൽ പത്മശ്രീ ഷാജി.എൻ. കരുൺ പരിപാടി ഉദ്ഘാടനം ചെയ്യും.

പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, അസീസ് മാഹിക്ക് മയ്യഴിയുടെ ആദരം സമർപ്പിക്കും. ഡോ. മ്യൂസ് മേരി മുഖ്യഭാഷണം നടത്തും.കെ.വിശ്വനാഥ്

" കാടിന്റെ നിറങ്ങൾ " പുസ്തകപരിചയം നിർവഹിക്കും




പ്രദർശന ദിനങ്ങളിൽ മലയാള കലാഗ്രാമത്തിൽ ദിവസവും പ്രഗത്ഭർ സംവദിക്കുന്ന സെമിനാറുകൾ ഉണ്ടായിരിക്കും. നവം. 7 ന് രാവിലെ 10.30 ന് " ആനയമ്മയുടെ ജീവിതം " എന്ന വിഷയം

എച്ച്. ബൈജു (പരിസ്ഥിതി ഗവേഷകൻ)വും,8 ന് കാലത്ത് 10.30ന് "കാടും ഞാനും എന്ന വിഷയം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ.നസീറും അവതരിപ്പിക്കും.

നവം 9 ന് 10.30 am " എന്റെ ഛായാഗ്രാഹക ജീവിതം "  യാത്രികനും ഫോട്ടോഗ്രാഫറുമായ കെ.ആർ. വിനയനും , .10 ന് രാവിലെ 10.30 ന് "കലയും ഫോട്ടോഗ്രഫിയും " കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനും ചിത്രകാരനുമായ എബി.എൻ.ജോസഫും അവതരിപ്പിക്കും..

 11 ന് 10.30 മണിക്ക് വനസ്ഥലികൾ " എന്ന വിഷയത്തിൽ കേരള സംസ്ഥാന അവാർഡ് ജേതാവായ വന്യജീവി ഫോട്ടോഗ്രാഫർ  ശബരി ജാനകി സംസാരിക്കും.12 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്

" ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ അനുഭവങ്ങൾ " പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജ് പങ്കുവെയ്ക്കും..13 ന്  വൈകുന്നേരം നടക്കുന്ന സമാപ പരിപാടിയോടെ പ്രദർശനത്തിന് തിരശ്ശീല വീഴും.

 പ്രദർശനത്തിലെ ഫോട്ടോകൾ വാങ്ങാനും " കാടിന്റെ നിറങ്ങൾ " പുസ്തകം വിലയിളവോടെ വാങ്ങാനും സൗകര്യമുണ്ടായിരിക്കും.

പ്രദർശന ചിത്രങ്ങൾ വിൽപന നടത്തി ലഭിക്കുന്നതുക തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ,

 കുട്ടികളുടെ വാർഡിലെ ആതുരർക്കായി സംഭാവന ചെയ്യുന്നതാണ്.

വാർത്താ സമ്മേളനത്തിൽ ഡോ: വി.കെ. വിജയൻ ,രാജേഷ് വി ശിവദാസ്, ചാലക്കര പുരുഷു, ബി.ബാലപ്രദീപ്, പി.വി.ചന്ദ്രദാസ് സംബന്ധിച്ചു.

Post a Comment

Previous Post Next Post