*കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു*
തലശ്ശേരി: എസ്.ഡി.പി.ഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "നമ്മുടെ കേരളം നമ്മുടെ മലയാളം" എന്ന ശീർഷകത്തിൽ കേരളപ്പിറവി ദിനാചരണ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ചു. ഘോഷയാത്രയിൽ ബേൻറ് മേള, സ്കേറ്റിംഗ്, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപാടികളും ഉണ്ടായിരുന്നു.
Post a Comment