പൊതുജന സേവനമേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണം
മാഹി : പൊതുജന സേവനമേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിൽ നിന്നും പുതുച്ചേരി സർക്കാർ പിൻമാറണമെന്ന് മാഹി ഗവൺമെൻ്റ് എംപ്ലോയിസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മുഴുവൻ തസ്തികളും നികത്തി കൂടുതൽ തൊഴിൽ അവസരം യുവജനങ്ങൾക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
രമേശ് പറമ്പത്ത് എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, ഐ എൻ റ്റി യു സി അഖിലേന്ത്യ പ്രവർത്തക സമിതി അംഗം കെ ഹരീന്ദ്രൻ,
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് സംസ്ഥാന കമ്മിറ്റയംഗം പി പി ഹരിലാൽ
കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി കെ രാധാകൃഷ്ണൻ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് പ്രസിഡൻ്റ് കെ അജിത്ത് കുമാർ,ഗവൺമെൻ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് കെ ശാന്ത ശിവൻ തുടങ്ങിയവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി കെ പ്രശോഭ് (പ്രസിഡൻ്റ്) ആദർശ് പി സുകുമാർ
(ജനറൽ സിക്രട്ടറി) കെ രജീഷ് (ട്രഷറർ)വി കൃപേഷ്, ആർ സീന
(വൈസ് പ്രസിഡൻ്റുമാർ) കെ സന്ദീപ്, കെ എം പ്രദീപ് (ജോയിൻ്റ് സിക്രട്ടറിമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Post a Comment