o ലോക മത്സ്യ തൊഴിലാളി ദിനാചരണം
Latest News


 

ലോക മത്സ്യ തൊഴിലാളി ദിനാചരണം

 


ലോക മത്സ്യ തൊഴിലാളി ദിനാചരണം


മാഹി:ലോക മത്സ്യ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മാഹി ഫിഷർ മെൻ വെൽഫേർ വകുപ്പിന്റെ നേതൃത്വത്തിൽ മാഹിയിൽ 

മത്സ്യത്തൊഴിലാളികളുടെ   കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വിവിധയിനം മത്സരങ്ങളും , കടലോരത്തെ കലാകാരന്മാരുടെ കഴിവ് തെളിയിക്കുന്നതിന് വേദിയുമൊരുക്കുന്നു.


നവംബർ 15 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിമുതൽ 12 മണി വരെ 8-ാം തരം മുതൽ 10ാം തരം വരെയുള്ള വിദ്യാർത്ഥികൾക്കായി ഫിഷറീസ് കമ്യൂണിറ്റി ഹാളിൽ വെച്ച് ക്വിസ് മത്സരം, ഉച്ചയ്ക്ക് 2.30  മുതൽ 4.30 വരെ 11 , 12 ക്ളാസിലുള്ള വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം,

16 ന് ബുധനാഴ്ച്ച രാവിലെ 10 മണിമുതൽ 12 മണി വരെ എൽ പി , യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം,


17 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്ത്രീകൾക്ക് പാചക മത്സരം [ മീൻ വിഭവം ] , 3 മണി മുതൽ 4 മണി വരെ മ്യൂസിക്ക് ചെയർ മത്സരം,

18 ന് വെള്ളിയാഴ്ച്ച 12 മണി മുതൽ 1.30 വരെ പുരുഷന്മാർക്ക് വല തുന്നൽ മത്സരം എന്നിവ ഉണ്ടായിരിക്കും


മത്സര വിജയികൾക്ക് ലോക മത്സ്യ തൊഴിലാളി ദിനത്തിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും



   മത്സരത്തിന് പുറമെ മയ്യഴിയിലെ കടലോരത്തെ കലാ കാരന്മാരുടെ കഴിവ് തെളിയിക്കുന്നതിന് വേണ്ടി വേദി ഒരുക്കുന്നതാണ് . 


മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 14-11-2022 തിങ്കളാഴ്ചക്ക് മുമ്പ്    ഓഫീസിൽ പേര് നൽകേണ്ടതാണ്

Post a Comment

Previous Post Next Post