ഹരിഹരൻ മാസ്റ്ററുടെ സ്മരണയിൽ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
മാഹി .എ.ടി. കോവൂർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ യുക്തിവാദിയും, ശാസ്ത്രാദ്ധ്യാപകനുമായ കക്കാടൻ ഹരിഹരൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച പത്ത് ശാസ്ത്ര വിദ്യാർത്ഥികൾക്കായുള്ള കേഷ് അവാർഡുകൾ വിതരണം ചെയ്തു.
മാഹിഗവ:യു .പി .സ്കൂളിൽ ഇരിങ്ങൽ കൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള യുക്തിവാദി സംഘം പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ഉദ്ഘാടനം ചെയ്തു. കക്കാടൻ ഹരിഹരൻ മാസ്റ്റരുടെ ജീവിതവും ചിന്തകളും മാന്ത്രികമായ ദൃശ്യാവിഷ്ക്കാരത്തിലൂടെ അനാവരണം ചെയ്തുള്ള ഗംഗൻ അഴീക്കോടിൻ്റെ സോദാഹരണ പ്രഭാഷണം വിദ്യാർത്ഥികളടക്കമുള്ള കാണികൾക്ക് ശാസ്ത്ര ബോധവും, കൗതുകവും പകർന്നേകി. കോവൂർ ട്രസ്റ്റ് സെക്രട്ടരി ധനുവച്ചപുരം സുകുമാരൻ ഹരിഹരൻ മാസ്റ്റരെ അനുസ്മരിച്ചു. ചാലക്കര പുരുഷു സംസാരിച്ചു. അഡ്വ.വത്സലൻ, എൻ.കെ.ഇസ്ഹാഖ് തിരുവനന്തപുരം, ബാലകൃഷ്ണൻ കൂത്തുപറമ്പ് ,ശ്രീകുമാർഭാനു, ശ്രീലത ഹരിഹരൻ,സംബന്ധിച്ചു.പ്രധാന അദ്ധ്യാപകൻ കെ.ഷമീജ് സ്വാഗതവും, ബേബി പ്രവീണ നന്ദിയും പറഞ്ഞു.
Post a Comment