കാടിൻ്റെ നിറങ്ങൾ: പുസ്തകം പ്രകാശനം ചെയ്തു വനചിത്ര പ്രദർശനവും തുടങ്ങി
ന്യൂമാഹി: മയ്യഴി സ്വദേശി പ്രശസ്ത വന ഛായാഗ്രാഹകനും പരിസ്ഥിതി പ്രവർത്തകനുമായ അസീസ് മാഹിയുടെ കാടിൻ്റെ നിറങ്ങൾ എന്ന പുസ്തക പ്രകാശന ചടങ്ങും വനചിത്രങ്ങളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനവും പത്മശ്രീ ഷാജി.എൻ. കരുൺ നിർവ്വഹിച്ചു. അസീസ് മാഹിയുടെ പുസ്തകം ഡോ.മ്യൂസ് മേരിക്ക് നൽകി എഴുത്തുകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്തു. അസീസ് മാഹിക്ക്
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മയ്യഴിയുടെ ആദരം സമർപ്പിച്ചു.
രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വനാഥ് പുസ്തക പരിചയം നടത്തി. ആദ്യ ചിത്ര വിൽപനയും ഓൺലൈൻ പോർട്ടലിൻ്റെ സ്വച്ച് ഓൺ കർമ്മവും പ്രൊഫ.പി.ജയചന്ദ്രൻ നിർവ്വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ, മുൻ എം.എൽ.എ ഡോ: വി.രാമചന്ദ്രൻ, ഡോ:പി.രവീന്ദ്രൻ, ഡോ: മഹേഷ് മംഗലാട്ട്, അസീസ് മാഹി സംസാരിച്ചു. മയ്യഴി പൗരാവലിയും സുഹൃദ്സംഘവും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. 7ന് തിങ്കൾ രാവിലെ 10.30 ന് നടക്കുന്ന സെമിനാറിൽ വന്യ ജീവി ഗവേഷകനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറുമായ എച്ച്.ബൈജു ആനയമ്മയുടെ ജീവിതം എന്ന വിഷയം അവതരിപ്പിക്കും. നാളെ (8/11/22) രാവിലെ 10.30 ന് നടക്കുന്ന സെമിനാറിൽ എഴുത്തുകാരനും പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറുമായ എൻ.എ.നസീർ കാടും ഞാനും എന്ന വിഷയം അവതരിപ്പിക്കും. വനചിത്രങ്ങളുടെ 100 പാദമുദ്രകൾ പ്രദർശനം നവംബർ13 വരെ
എല്ലാ ദിവസവും രാവിലെ 9 മുതൽ 5 വരെ കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കും.
പ്രദർശനത്തോടനുബന്ധിച്ച് നവംബർ 7 മുതൽ 11 വരെ രാവിലെ 10.30നും 12 ന് ഉച്ചയ്ക്ക് 2 മണിക്കും സെമിനാറുകൾ ഉണ്ടായിരിക്കും.13 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയോടെ പ്രദർശനത്തിന് തിരശ്ശീല വീഴും.
Post a Comment