*അഴിയൂർ കക്കടവിൽ വിമുക്ത ഭടന്മാരായ സെക്യുരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് വിമുക്ത ഭടന്മാരുടെ സംഘടനയായ എക്സ് - സർവീസ് മെൻ വെൽഫേർ& റിഹാബിലേഷൻ അസ്സോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി*
അഴിയൂർ : അഴിയൂർ കക്കടവിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരായ വിമുക്ത ഭടന്മാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിരമായി കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചു.
കേസിലെ പ്രതികളായ ഷിനോജ്, രമീഷ് , സംജിത്ത് എന്നിവരെയും കണ്ടാലറിയാവുന്ന 12 പേരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കൊലപാതക ശ്രമത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്നും, കൈയ്ക്കും തലയ്ക്കും മാരകമായി പരിക്കേറ്റ വിമുക്ത ഭടൻ സമനീഷിന് എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സയും, നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും സംഘടന മുഖ്യമന്ത്രിക്കയച്ച കത്തിൽ അഭ്യർത്ഥിച്ചു.
Post a Comment