o മാഹി ചെറിയത്ത് മണ്ടോള ഭണ്ഡാര കവർച്ച: പ്രതിയെ മാഹി പോലീസ് പിടികൂടി
Latest News


 

മാഹി ചെറിയത്ത് മണ്ടോള ഭണ്ഡാര കവർച്ച: പ്രതിയെ മാഹി പോലീസ് പിടികൂടി

 . *മാഹി ചെറിയത്ത് മണ്ടോള ഭണ്ഡാര  കവർച്ച: പ്രതിയെ മാഹി പോലീസ് പിടികൂടി* 



മാഹി: ചെറിയത്ത്  മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്യുകയും സി സി ടി വി ക്യാമറ തകർത്ത് മോണിറ്ററും ഡിവിആറും മോഷ്ടിച്ച കേസിലെ  പ്രതി മാഹി പോലീസിൻ്റെ പിടിയിലായി. 



കോഴിക്കോട് ചെക്കിലോട് സ്വദേശി അർഷാദിനെ (38)യാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പോലീസ് പിടികൂടുകയത്


ഇരുമ്പു കമ്പി ഉപയോഗിച്ച് മൂന്നോളം ഭാണ്ഡാരങ്ങൾ  കുത്തിതുറന്ന് 600 ഓളം രൂപ കവർച്ച ചെയ്യുകയും, തെളിവ് നശിപ്പിക്കുവാനായി ക്ഷേത്ര കോമ്പൗണ്ടിലെ നിരീക്ഷണ ക്യാമറ തകർത്ത് ക്ഷേത്രം ഓഫീസിലുണ്ടായിരുന്ന 8000 രൂപയോളം വിലവരുന്ന നിരീക്ഷണ ക്യാമറയുടെ മോണിറ്ററും , ഡി വി ആറും   സമീപത്തെ കിണറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു.



തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്നും കേരളാ പോലിസ് ഡോഗ് സ്ക്വാഡും,  വിരളടയാള വിദഗ്ദ്ധരും ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. 





 സമീപത്തെ  സ്ഥാപനങ്ങളിലും, വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ നിന്നും ലഭിച്ച സൂചന പ്രകാരമാണ് പ്രതിയെ പിടികൂടിയത്.   ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.



 പ്രതിയുടെ മൊഴി പ്രകാരം ചൂടിക്കോട്ടയിലെ മുൻസിപ്പൽ   കിണറ്റിൽ ഉപേക്ഷിച്ച മോണിറ്ററും , ഡി വി ആറും പോലീസ് വീണ്ടെടുത്തു .


  

 കോഴിക്കോട് താമസിക്കുന്ന പ്രതി മാഹിയിലെത്തി പഴയ സാധനങ്ങൾ പെറുക്കി വിറ്റ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ഇയാൾക്കെതിരെ കോഴിക്കോട് പോലീസ് സ്‌റ്റേഷനിൽ ഭവന ഭേദനം, മോഷണകേസ്  ഉൾപ്പെടെ 10 ഓളം കേസുകൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാഹി പോലീസ് ഇൻസ്പെക്ടർ എ.ശേഖർ പറഞ്ഞു. 

പുതുച്ചേരി എസ് എസ് പി ദീപിക ഐ പി എസിന്റെ നിർദ്ദേശപ്രകാരം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ എ ശേഖർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കി.



സബ്ബ് ഇൻസ്പെപെക്ടർ റീന മേരി ഡേവിഡ്, 

ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ കിഷോർ കുമാർ , സി വി ശ്രീജേഷ്, പോലീസ്  എ എസ് ഐ മാരായ പ്രസാദ്.പി.വി, സരോഷ്, സതീശൻ, കോൺസ്റ്റബിൾമാരായ  സുഷ്മേഷ്, വിജയകുമാർ, നിഷിത്ത്, ഹോം ഗാർഡുമാരായ പ്രവീൺ, അഭിലാഷ്, ത്രിവിൻ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


പ്രതിയെ മാഹി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post