o അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യാൻമാർ വടകര ; അഴിയൂർ
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യാൻമാർ വടകര ; അഴിയൂർ

 അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം
ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യാൻമാർ





വടകര ; അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 259 പോയിന്റോടെ ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യാന്മാരായി. 136 പോയിന്റോടെ ചോമ്പാൽ ബീച്ച് ഇലവൻ റണ്ണേഴ്സപ്പായി. ലിജിഷ സുജീഷ് കലാതിലകവും, വി പി സനൽ കലാപ്രതിഭയുമായി. സമാപന സമ്മേളനം സിനിമാതാരം സന്തോഷ് പണ്ഡിറ്റ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. രമ്യ കരോടി, കെ അൻവർ ഹാജി, കെ പി രവീന്ദ്രൻ, കെ പി  ശ്രീജിത്ത്, പ്രദീപ്  ചോമ്പാല , കെ വി രാജൻ, ശ്രീധരൻ കൈപ്പാട്ടിൽ, കെ  പ്രശാന്ത് , എ കെ സൈനുദ്ദീൻ, ടി വി ഷാനിൽ,  എം സുനിൽ  കുമാർ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post