*അഴിയൂർ ഗ്രാമപഞ്ചായത്ത് 14 ആം വാർഡിൽ എൻെറ തീരം ഹരിത തീരം പദ്ധതി നടപ്പിലാക്കും*
അഴിയൂർ:
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡുകളിൽ നടപ്പിലാക്കുന്ന 'എന്റെ തീരം ഹരിത തീരം ' പദ്ധതിയുടെ പ്രവർത്തനത്തിനോട് ചേർത്ത് വാർഡ് 14 ആവിക്കരയിൽ മുഴുവൻ കുടുംബശ്രീ അയക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളാക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നവംബർ 19ന് റൈറ്റ് ചോയ്സ് സ്കൂളിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ഷംന പി ഹരിത അയൽക്കൂട്ടം പ്രവർത്തന ഘട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. സി ഡി എസ് മെമ്പർ പ്രസന്ന , വാർഡിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ട പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വാർഡിലെ 19 അയൽക്കൂട്ടങ്ങളിലുംപദ്ധതി നടപ്പിലാക്കും. ഓരോ അയൽക്കൂട്ടത്തിലെയും അംഗങ്ങളുടെ വീടുകളിൽ കൃഷി ജലസംരക്ഷണം മാലിന്യ സംസ്കരണം, ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനം നടക്കുന്നുവെന്ന് ഉറപ്പാക്കിയതിന് ശേഷം വാർഡ് സമ്പൂർണ ഹരിത അയൽക്കൂട്ട വാർഡ് ആയി പ്രഖ്യാപിക്കും. പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി അടുത്തയാഴ്ച നടക്കുന്ന കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങളിൽ ഹരിത അയൽക്കൂട്ട പ്രവർത്തനം അജണ്ടയായി ചർച്ച ചെയ്യും. ഓരോ അയൽക്കൂട്ടത്തിലെയും എത്ര അംഗങ്ങളുടെ വീടുകളിൽ ജൈവ മാലിന്യ സംസ്കരണ ഉപാധി സ്ഥാപിച്ചിട്ടുണ്ടെന്നും, എത്ര വീടുകൾ അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറുന്നുവെന്നും പരിശോധിക്കും. അതോടൊപ്പം വീടുകളിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ,കൃഷി, മൃഗപരിപാലനം, ഹരിതചട്ടപാലനം എന്നിവ കൂടി പരിശോധിക്കും. ജൈവ മാലിന്യ ഉപാധികൾ വെച്ചിട്ടില്ലാത്ത വീടുകളിൽ അവ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കും. പരിശോധന നടത്തി ആദ്യ ഹരിതഅയൽക്കൂട്ടമായി പ്രഖ്യാപിക്കുന്ന അയൽക്കൂട്ടത്തിന് പുരസ്കാരം നൽകും. തീര ദേശ വാർഡുകളെ സമ്പൂർണ മാലിന്യമുക്ത വാർഡ് അയക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായാണ് ഹരിതഅയൽക്കൂട്ടം കൊണ്ട് ലക്ഷ്യമിടുന്നത്...


Post a Comment