o പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച അഴിയൂർ ജി എം ജെ ബി സ്കൂളിൽ നടന്നു
Latest News


 

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച അഴിയൂർ ജി എം ജെ ബി സ്കൂളിൽ നടന്നു

 പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച അഴിയൂർ ജി എം ജെ ബി സ്കൂളിൽ നടന്നു



അഴിയൂർ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് രക്ഷിതാക്കളെയും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടത്തുന്ന പാഠ്യപദ്ധതി പരിഷ്കരണ ചർച്ച അഴിയൂർ ജി എം ജെ ബി സ്കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് പി പി റിയാസ് മാഹി ഉത്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ചാർജ് വഹിക്കുന്ന ശ്രീമതി ടി കെ പ്രീത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ലാലി ടിച്ചർ സ്വാഗതം പറഞ്ഞു, ശ്രീ മുജീബ് മാസ്റ്റർ ശ്രീമതി ജിഷ ടീച്ചറും മറ്റു അധ്യാപകരും ചേർന്ന് പാഠ്യപദ്ധതി ചർച്ചയെക്കുറിച്ച് വിശദീകരിച്ചു. ശ്രീ ഫൈസൽ, ഫാസില, റസീന, ഫൗമിന, സാലിഹ എന്നിവർ സംസാരിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഫ്സത്ത് നന്ദി പറഞു .



Post a Comment

Previous Post Next Post