o ചിത്ര കൈമാറ്റത്തുക കേൻസർ സെൻ്ററിന്
Latest News


 

ചിത്ര കൈമാറ്റത്തുക കേൻസർ സെൻ്ററിന്

 ചിത്ര കൈമാറ്റത്തുക കേൻസർ സെൻ്ററിന്



മാഹി:അസീസ് മാഹിയുടെ വന്യ ജീവി ഫോട്ടോ

എക്സിബിഷനുമായി ബന്ധപ്പെട്ട്  ചിത്രത്തിന്റെ ആദ്യ വിൽപന മാഹി ലയൺസ് ക്ലബ്ബ് ഡയറക്ടർ  

ടി. രമേഷിന്  നൽകി, പ്രൊഫസർ പി. ജയേന്ദ്രൻ  നിർവഹിച്ചു.മാഹി ലയൺസ് ക്ലബിന്റെയും ലയൺസ് ഡിസ്ട്രിക്ടി ന്റെയും (318 E) ആഭിമുഖ്യത്തിൽ പ്രദർശനത്തിലുൾപ്പെട്ട ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് കൈമാറുന്നതിൽ നിന്നും സമാഹരിക്കുന്ന തുക മലബാർ കാൻസർ സെൻ്ററിലെ പീഡിയാട്രിക്ക് വിഭാഗത്തിന് കൈമാറുന്നതായിരിക്കുമന്ന് സംഘാടകർ അറിയിച്ചു. 

നവമ്പർ 11 ന് നടക്കുന്ന ചിത്രകലയും ഫോട്ടോഗ്രാഫിയും എന്ന വിഷയത്തിൽ പ്രശസ്ത ചിത്രകാരനും ലളിത കലാ അകാദമി വൈസ് ചെയർമാൻ എബി. എൻ ജോസഫ് വിഷയാവതരണം നടത്തും. ലയൺ 318 E ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി. സുധീർ ഉത്ഘാടനം നിർവ്വഹിക്കും . മാഹി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. വിജേഷ് അടിയേരി ആദ്യ ക്ഷത വഹിക്കും.  മാഹി ലയൺസ് ക്ലബ്ബ് സിക്രട്ടറി എ. രാജേന്ദ്രൻ നന്ദി പ്രകാശനവും  അഡിഷണൽ ക്യാബിനറ്റ് സിക്രട്ടറിമാരായ

സജിത്ത് നാരായണൻ , രാജേഷ് .വി . ശിവദാസ് എന്നിവർ ആശംസ ഭാഷണം നടത്തും.

അസീസ് മാഹിയുടെ വന്യജീവി ഫോട്ടോ പ്രദർശനം നവമ്പർ  13 വരെ മലയാള കലാഗ്രാമത്തിൽ  തുടരും.

Post a Comment

Previous Post Next Post