വായനയും രാജ്യസ്നേഹവും ആയിരിക്കണം കുട്ടികളുടെ ലഹരി : എ സി എച്ച് അഷറഫ്
മാഹി : വായനയും രാജ്യസ്നേഹവും ആയിരിക്കണം കുട്ടികളുടെ ലഹരി എന്ന് അദ്ധ്യാപക അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ എ സി എച്ച് അഷറഫ് അഭിപ്രായപ്പെട്ടു.
എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ (ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി) നടന്ന ലഹരി വിരുദ്ധ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിറക്ത്രീസ് ഇൻ ചാർജ് അണിമ പവിത്രൻ അധ്യക്ഷത വഹിച്ചു. ജയിംസ് സി ജോസഫ്, അമൃത പുരുഷോത്തമൻ, മുഹമ്മദ് അസാൻ എന്നിവർ സംസാരിച്ചു. വലിയ വീട്ടിൽ രേഖ, യു ജെ നീതു, സി രേകില എന്നിവർ നേതൃത്വം നൽകി
Post a Comment