നാട്ടുകാരുടെ സമരത്തെ തുടർന്ന് കീഴ്മാടം - താഴെ കുന്നോത്ത്പറമ്പ് മെക്കാഡം റോഡ് പണി ഉടൻ ആരംഭിക്കാനും, താൽക്കാലികമായി കല്ലി ക്കണ്ടി വരെയുള്ള കുഴികൾ അടക്കാനും തീരുമാനമായി
ഇന്ന് നാട്ടുകാർ നടത്തിയ സമരത്തിൻ്റെ ഭാഗമായി കൊച്ചിയങ്ങാടി ഭാഗത്ത് പണി തടസ്സപ്പെട്ടിരുന്നു, താൽക്കാലികമായി റോഡ് കുഴികളടച്ച് നേരത്തെ ആരംഭിച്ച റോഡ് വർക്കിൻ്റെ വേഗത കുറക്കുകയാണ് ചെയ്യുക എന്നും,
കൂടാതെ ചുരുക്കം ചില ആളുകൾ റോഡിന് സ്ഥലം വിട്ട് നൽകാത്തതിനാൽ കടവത്തൂർ -കല്ലി ക്കണ്ടി റോഡ് വികസനം നടക്കുന്നില്ല എന്നും ആരോപിച്ചാണ് കണ്ണിൽ പൊടിയിടൽ പ്രവർത്തനം നടത്താൻ വന്നവരെ നാട്ടുകാർ തടഞ്ഞത്...
ഇതേ തുടർന്ന് ചൊക്ലി പോലീസറ്റേഷനിൽ വിളിച്ച യോഗത്തിൽ KRFB കണ്ണൂർ എക്സികുട്ടിവ് എഞ്ചിനീയർ തന്ന
ഉറപ്പിൽ പ്രകാരം താല്കാലിക പേച്ച് വർക്ക് നടത്താൻ ധാരണയായി, ഉടൻ തന്നെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് എസ്റ്റിമേറ്റ് പ്രകാരം മെക്കാടം
ടാറിങ്ങ് പൂർത്തീകരിക്കാനുള്ള നടപടി എടുക്കുമെന്നും ഉറപ്പ് നല്കി...
Post a Comment