o കുടുംബ കൂട്ടായ്മ ലഹരി വിരുദ്ധ റാലി നടത്തി
Latest News


 

കുടുംബ കൂട്ടായ്മ ലഹരി വിരുദ്ധ റാലി നടത്തി

 കുടുംബ കൂട്ടായ്മ ലഹരി വിരുദ്ധ റാലി നടത്തി



മാഹി: പുതുച്ചേരി വിമോചന ദിനത്തിൽ പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേർ പങ്കെടുത്തു.റാലി മാക്കുനി പന്തക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ സമാപിച്ചു.



    സമാപന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇത്തരം കൂട്ടായ്മകൾ ലഹരിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത് മറ്റു സംഘടനകൾക്കും പ്രചോദനമായിരിക്കയാണെന്ന് എം.എൽ.എ പറഞ്ഞു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യ പ്രഭാഷണം നടത്തി. കുടുംബ കൂട്ടായ്മ പ്രസിഡൻ്റ് എൻ.ഉണ്ണി, പി.കെ.സജീവ് എന്നിവർ സംസാരിച്ചു.കൂട്ടായ്മ ഭാരവാഹികളായ പി.കെ.സഹജൻ, പി.കെ.സുജൻ, വി.പി.ശശീന്ദ്രൻ ,എൻ.സി ഗേഷ് ,മുരളീധരൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post