*ചമ്പാട് ഓവുപാലത്തിൽ തെരുവുനായയുടെ അക്രമം ; നാലുപേർക്ക് കടിയേറ്റു*
പന്തക്കൽ : പന്ന്യന്നൂർ പഞ്ചായത്തിലെ മാക്കുനി ചമ്പാട് ഓവുപാലത്തിന് സമീപം പ്രസവിച്ച് കിടക്കുന്ന തെരുവുനായയുടെ അക്രമത്തിൽ നാലുപേർക്ക് കടിയേറ്റു . പ്രദേശത്ത് കുറച്ചുകാലമായി തമ്പടിച്ച നായയാണ് കാൽനടക്കാരേയും ഇരുച ക്രവാഹനക്കാരേയും അക്രമിക്കുന്നത് . അടുത്തിടെ പ്രസവിച്ച ഈ നായയുടെ രണ്ട് കുട്ടികൾ വാഹനമിടിച്ച് ചത്തു . ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ഗോകുലം ചിട്ടിഫണ്ടിലെ ജീവനക്കാരൻ മാക്കുനിയിലെ വിനീഷിനെ നായ ബൈക്കിന് പിറകെ ഓടി കടിച്ചു . തലശ്ശേരി ഗവ . ജനറൽ ആസ്പത്രിയിൽ ആദ്യം ചികിത്സ തേടി . പിന്നീട് കണ്ണൂർ ഗവ . മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്ക്ക് വിധേയനായി . ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മറ്റു മൂന്നുപേർക്കുമാണ് കടിയേറ്റത് . ഇതുവഴി നടന്നു പോകുകയായിരുന്ന പന്തക്കലിലെ രഘുനാഥിന് കടിയേറ്റില്ലെങ്കിലും ഉടുത്ത മുണ്ട് കടിച്ചുകീറി .
Post a Comment