*പ്രവാസിമുദ്ര പുരസ്കാരം എം മുകുന്ദന്*
ദമാം സൗദി മലയാളം സമാജത്തിന്റെ ഈവർഷത്തെ പുരസ്കാ രങ്ങൾ പ്രഖ്യാപിച്ചു . സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസിമുദ്ര പുരസ്കാരം . അദ്ദേഹത്തിന്റെ പ്രവാസം ' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത് . പ്രവാസി കളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ഇ.എം. അഷ്റഫ് പ്രവാസി പ്രതിഭ പുരസ്കാരത്തി ന് അർഹനായി . അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ദമാം ദാർ അശിഹ ഓഡിറ്റോറി യത്തിൽ 17 - ന് രാത്രി എട്ടിന് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു . മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായുള്ള സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത് .
Post a Comment