ലഹരിക്കെതിരെ കൈകോർത്ത്
പാറാൽ പൊതുജന വായനശാലയും പൊതുവാച്ചേരി ഈസ്റ്റ് യു.പി, പൊതുവാച്ചേരി വെസ്റ്റ് എൽ.പി, പാറാൽ എൽ പി എന്നീ സ്ക്കൂളുകളും
സംയുക്തമായി ചേർന്ന് പാറാൽ ടൗണിൽ *ലഹരിക്കെതിരെ കുഞ്ഞുകൈകൾ* എന്ന പരിപാടി സംഘടിപ്പിച്ചു. ലഹരിക്കെതിരെ കൈകോർത്ത് കൊണ്ട് പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ കൗൺസിലർ ടി ഗീത അധ്യക്ഷയായി. മുൻ കൗൺസിലർ ടി.രാഘവൻ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ടി.പി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ജയപ്രഭ ടീച്ചർ, ജിഷ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവർ ആശംസ നേർന്നു. തുടർന്ന് ഓട്ടൻതുള്ളൽ , ലഹരി മുക്ത ഗാനം,ബാനറിൽ കുഞ്ഞു കൈ പതിപ്പിക്കൽഎന്നിവ നടന്നു.
Post a Comment