ലഹരിവിരുദ്ധ ചിത്രങ്ങൾ കൂറ്റൻ കേൻവാസിൽ തെളിഞ്ഞു
മാഹി:ശിശുദിനത്തോടനുബന്ധിച്ച്ചാലക്കര അംബേദ്ക്കർ പബ്ലിക്ക് സ്ക്കുളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രരചനയും ബോധവത്ക്കരണവും ക്യാൻവാസിൽൽ ചിത്രം വരച്ച് ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഒട്ടേറെപ്പേർ രചനയിൽ പങ്കാളികളാവുകയും ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തുകയും ചെയ്തു.
ബോധവൽക്കരണ സെമിനാറിൽ
കെ.പി.ഉദയ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ, സത്യൻ കേളോത്ത്, പി.പി.ഇന്ദിര, കെ.വി.ഹരീന്ദ്രൻ, ടി.പി.അജിതൻ, ഒ.പി. ഷൈജു സംസാരിച്ചു.

Post a Comment