*എംഡി ക്ലിനിക്കൽ നാച്ചുറോപതി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനി ഡോ. റോഷിത.*
_രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ബാംഗ്ലൂർ നടത്തിയ 2022 ലെ എംഡി ക്ലിനിക്കൽ നാച്ചുറോപതി പരീക്ഷയിലാണ് മാഹി സ്വദേശിനി ഡോ. റോഷിതക്ക് ഒന്നാം റാങ്ക്._
മംഗലാപുരം മൂഡബിദ്രി ആൽവാസ് കോളേജ് ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസിലെ വിദ്യാർത്ഥിനിയാണ്.
മാഹി സ്വദേശിയും ആൽവാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പി യിലെ അസോസിയേറ്റ് പ്രൊഫസറുമായ വിപിൻനാഥിന്റെ ഭാര്യയാണ്.
കാസർഗോഡ് റോഷി ജ്വല്ലറി ഉടമ പി പുരുഷോത്തമന്റെയും തങ്കമണിയുടെയും മകളാണ്.
അഞ്ചുവർഷത്തോളം മാഹി ഗവൺമെൻറ് ജനറൽ ഹോസ്പിറ്റലിലും നാലുവർഷത്തോളം ധർമ്മസ്ഥല എസ്ഡിഎം കോളേജ് ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസിലും ജോലി ചെയ്തിരുന്നു.
Post a Comment