o ലഹരിക്കെതിരെ സർഗ്ഗാത്മകത : ശില്പശാലകൾ തുടങ്ങി*
Latest News


 

ലഹരിക്കെതിരെ സർഗ്ഗാത്മകത : ശില്പശാലകൾ തുടങ്ങി*

 *ലഹരിക്കെതിരെ സർഗ്ഗാത്മകത : ശില്പശാലകൾ തുടങ്ങി* 








പളളൂർ: വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ വർധിച്ച് വരുന്ന മാരകമായ ലഹരിയുല്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെ - ലഹരിക്കെതിരെ സർഗ്ഗാത്മകത എന്ന പേരിൽ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.സ്കൂളിൽ വിവിധ പരിപാടികൾ തുടങ്ങി. സ്കൂൾ ഇക്കോ, സയൻസ് തുടങ്ങിയ ക്ലബ്ബുകളും ചേർന്ന് പി.ടി.എ.യുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്. ആറ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ നൂറോളം കുട്ടികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. വിവിധ സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനവും തുടങ്ങി.  മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാർ ഉദ്ഘാടനം ചെയ്തു. 




വൈസ് പ്രിൻസിപ്പൽ കെ.ഷീബ അധ്യക്ഷത വഹിച്ചു. കരകൗശലവിദഗ്ദ കെ.എം. തങ്കലത കരകൗശല ശില്പശാലക്കും പ്രദീപ് ശങ്കരനെല്ലൂർ കളിമൺ ശില്പശാലക്കും നേതൃത്വം നൽകി. ആർടിസ്റ്റ് കെ.കെ. സനിൽകുമാർ ക്യാമ്പ് ഡയറക്ടറായിരുന്നു. എൻ.എസ്.എസ് കോർഡിനേറ്റർ കെ.കെ. സ്നേഹപ്രഭ, അധ്യാപികമാരായ പി.വി.കൃഷ്ണവേണി, എം.കെ.ബീന, കെ.എം.രാധാമണി, മദർ പി.ടി.എ.പ്രതിനിധി റീമ എന്നിവർ പ്രസംഗിച്ചു. കെ. ഷീന, എം.വി.ഷൈജ, എൻ.വി.ശ്രീലത, വി.പ്രസീന എന്നിവർ നേതൃത്വം നൽകി. ശില്പശാല ശനിയാഴ്ച വൈകുന്നേരം സമാപിക്കും.

Post a Comment

Previous Post Next Post