*മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അർബുദ രോഗ ബോധവത്കരണവും സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു* .
മാഹി : പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാനും , നിലവിലെ മെംബറുമായ അഡ്വ.വി.പി അബ്ദു റഹ്മാൻ തന്റെ
മാതാപിതാക്കളായ പരേതരായ പി.പി. സക്കറിയ ഹാജിയുടെയും വി.പി. നഫീസയുടെയും സ്മരണാർത്ഥം സംഘടിപ്പിച്ച അർബുദ രോഗ ബോധവത്കരണ ക്ളാസും ,സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി ഉദ്ഘാടനം ചെയ്തു.
രാവിലെ 11 മണിയോടെ ഇൻഡോർസ്റ്റേഡിയത്തിന് സമീപത്ത് വെച്ച് മാവേലിമന്നന്റെയും താലെപ്പൊലിയുടെയും , വാദ്യോപകരണങ്ങളുടെയും , അകമ്പടിയോടെ മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു
പുതുച്ചേരി നിയമസഭാ സ്പീക്കർ ഏമ്പലം സെൽവം,
ഡെപ്യൂട്ടി സ്പീക്കർ രാജ വേലു, മാഹി എം എൽ എ രമേഷ് പറമ്പത്ത് , മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, മുൻസിപ്പൽ കമ്മീഷണർ വി.സുനിൽ കുമാർ , മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി കെ സത്യാനന്ദൻ , മാഹി മുൻ എം എൽ എ ഡോ. വി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന്റെയും, കോഴിക്കോട് ആസ്റ്റർ മിംസിന്റെയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ആസ്റ്റർ മിംസിലെ ഡോ.സി.എസ്.വൃന്ദ ക്യാമ്പിന് നേതൃത്വം നൽകി
മലബാർ ക്യാൻസർ സെന്ററിലെ ഡോ. നീതു, ഡോ. ഫിൻസ്, ക്യാമ്പ് കോഡിനേറ്റർ കെ. സന്തോഷ് കുമാർ എന്നിവർ ബോധവത്ക്കരണ ക്ളാസിന് നേതൃത്വം നല്കി.
വൈദ്യപരിശോധന ക്യാമ്പിൽ , ബോധവത്ക്കരണ ക്ളാസിലുമായി 400 ലേറെ പേർ പങ്കെടുത്തു. ക്യാമ്പിൽ രോഗ - ലാബ് പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകി.
നേർവഴി വാട്സ് ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ പി.കെ. അഹമ്മദ്,അബ്ദുൾ ഗഫൂർ മണ്ടോളി, ഷിഹാദ് കൈതാൽ, അനില രമേശ്, എസ്.കെ. അജിത പവിത്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
കെ ഇ മമ്മു സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
ചന്ദ്രമോഹൻ മാസ്റ്റർ സ്വാഗതവും, അബ്ദുൽ ഹമീദ് കൈതാൽ നന്ദിയും പറഞ്ഞു
Post a Comment