o കണ്ണൂക്കരയിൽ വാഹനാപകടം* *കാർ പോസ്റ്റിലിടിച്ച് തകർന്നു*
Latest News


 

കണ്ണൂക്കരയിൽ വാഹനാപകടം* *കാർ പോസ്റ്റിലിടിച്ച് തകർന്നു*

 *കണ്ണൂക്കരയിൽ വാഹനാപകടം* 
 *കാർ പോസ്റ്റിലിടിച്ച് തകർന്നു*



കണ്ണൂക്കര :    കണ്ണൂക്കരയിൽ 

  വൈദ്യുതപോസ്റ്റിലും, ബസിലുമിടിച്ച്  കാർതകർന്നു  ഹൈവേയിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KL -73 -C - 212 റജിസ്ട്രേഷൻ നമ്പർ ക്രെറ്റ കാറാണ് അപകടത്തിൽപ്പെട്ടത്.



എതിർഭാഗത്ത് നിന്നും അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഇടത്തോട്ട് വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വട്ടം കറങ്ങി എതിരെ പോവുന്ന ബസിലിടിക്കുകയായിരുന്നു



പയ്യന്നൂരിൽ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോവുന്ന KL 59 V 5859 മാധവി ടൂർസ് ആന്റ് ട്രാവൽസിന്റെ  ബസിലാണ് കാറിടിച്ചത്.

കാറിൽ രണ്ട് യാത്രക്കാരും ,

ബസിൽ 15 യാത്രക്കാരുമാണുണ്ടായത്.

ആർക്കും പരിക്കില്ല



അപകടത്തെത്തുടർന്ന വൈദ്യുതപോസ്റ്റ് തകർന്നതിനാൽ    പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായി

റോഡ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.



Post a Comment

Previous Post Next Post