*വിദഗ്ദ ഡോക്ടർമാരുടെ സൗജന്യ വൈദ്യപരിശോധനാ നാളെ ഇൻഡോർ സ്റ്റേഡിയത്തിൽ*
മാഹി : അർബുദ രോഗ ബോധവത്കരണവും സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും 28ന് രാവിലെ 9 ന് മാഹിയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം ചെയ്യും.
ആസ്റ്റർ മിംസിലെ ഡോ.സി.എസ്.വൃന്ദ ക്യാമ്പിന് നേതൃത്വം നൽകും
ക്യാമ്പിൽ
രോഗ - ലാബ് പരിശോധനകളും മരുന്നുകളും സൗജന്യമാണ്. . രാവിലെ ഒമ്പത് മുതൽ മൂന്ന് വരെയാണ് ക്യാമ്പിൻ്റെ സമയം.
ഇ.സി.ജി, ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദ്ദം, ബി.എം.ഐ എന്നിവയിൽ സൗജന്യ പരിശോധനയും ഉണ്ടാവും.
മൂലക്കടവ് മുതൽ പൂഴിത്തല വരെയുള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 8089248585, 8089248989 ഈ നമ്പറിൽ ബന്ധപെടണം.
Post a Comment