വിമുക്തഭടന്മാരായ സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു
കഴിഞ്ഞ ദിവസം അഴിയൂർ കക്കടവ് എന്ന പ്രദേശത്തു വച്ച് വിമുക്ത ഭടനും സേഫ് അസോസിയേഷൻ കമ്പനി സെക്യൂരിറ്റി ജീവനക്കാരനുമായ സമിനീഷിനും വിമുക്തഭടന്മാരായ മറ്റ് രണ്ട് ജീവനക്കാർക്കും അദ്ദേഹത്തിന്റെ സഹോദരനും സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ മൃഗീയവും പൈശാചികവുമായ ആക്രമണം നേരിടേണ്ടിവന്നതിൽ ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു
മരണവെപ്രാളത്തിൽ രക്തത്തിൽ കുളിച്ച് സെക്യൂരിറ്റി ജീവനക്കാരൻ സമിനീഷ് പറയുന്ന വീഡിയോ ദൃശ്യം നവമാധ്യമങ്ങളിലും മുഖ്യധാര വാർത്താ ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു.
ക്രൂരകൃത്യം ചെയ്തത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷിനോജിന്റെ നേതൃത്വത്തിൽ ആണ് എന്ന് വളരെ വ്യക്തമായി അദ്ദേഹം അതിൽ പറയുന്നുണ്ട്
അഴിയൂർ മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണത്തിന്റെ സെക്യൂരിറ്റി ചുമതല വഹിക്കുന്ന ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്
അപകടകരമായ രീതിയൽ വാഹനങ്ങൾ ഓടിച്ച് അപകടങ്ങൾ സംഭവിക്കുന്ന നിരന്തര സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടുതന്നെ അവിടെക്കുള്ള പൊതുജനങ്ങളുടെ വാഹനം റോഡ് നിർമ്മാണമേഖലയിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചതാണ്
നിരോധിത മേഖലയിലേക്ക് വാഹനം കയറിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
രാജ്യത്തിനു വേണ്ടി ദീർഘ കാലം സൈനിക സേവനം അനുഷ്ഠിച്ച മൂന്ന് വിമുക്തഭടന്മാർക്ക് നേരെയാണ് എന്നത് ഏറെ ഗൗരവമേറിയ വിഷയമാണെന്നും
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെട്ട ഇത്തരക്കാരെ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുബീഷ് പി വി, ജനറൽ സെക്രെട്ടറി മിഥുൻലാൽ, അക്ഷയ്, അരുൺ, സജീഷ് എന്നിവർ സംബന്ധിച്ചു..
Post a Comment