o ന്യൂ മാഹി ഗ്രാമപഞ്ചായത്ത് യോഗ ദിനം ആചരിച്ചു*
Latest News


 

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് യോഗ ദിനം ആചരിച്ചു*


 *ന്യൂ മാഹി ഗ്രാമപഞ്ചായത്ത് യോഗ ദിനം ആചരിച്ചു*



പന്ത്രണ്ടാമത് അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വച്ച് യോഗ ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ സെയിത്തുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. യോഗ ഇൻസ്ട്രക്ടർ സി രേഷ്മ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പ്രീജ, ടി എ ഷർമിരാജ്, ന്യൂ മാഹി ആയുർവേദ ഡിസ്പെൻസറിയുടെ മെഡിക്കൽ ഓഫീസർ ഡോ. ഡിജോ ജോസ്, ഏടന്നൂർ ശ്രീ നാരായണ മഠം പ്രസിഡൻ്റ് സി പി സുധീർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി എച്ച് പ്രിയ എന്നിവർ സംസാരിച്ചു


.

Post a Comment

Previous Post Next Post