മാഹി ശാസ്ത്രമേളയിൽ സീഡ് ക്ലബ്ബിൻ്റെ പച്ചോലക്കുടിൽ
(ശാസ്ത്ര പ്രദർശനവും തുടങ്ങി)
പള്ളൂർ: വി.എൻ.പി.സ്കൂളിൽ നടന്ന മാഹി മേഖലാ സ്കൂൾ ശാസ്ത്രമേളയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഒരുക്കിയ പരിസ്ഥിതി സൗഹൃദ പച്ചോലക്കുടിൽ ശ്രദ്ധേയമായി. മേളയിൽ പങ്കെടുക്കുന്നവർക്ക് നാരങ്ങ വെള്ളവും സംഭാരവും പച്ചോലക്കുടിലിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. സീഡിൻ്റെ വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തു. പച്ചോലക്കുടിൽ രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ.ഇൻചാർജ് ഉത്തമരാജ് മാഹി,
വൈസ് പ്രിൻസിപ്പൽ കെ.ഷീബ, മേഖലാ സീഡ് കോർഡിനേറ്റർ കെ.കെ.സ്നേഹ പ്രഭ, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീജ ശ്രീനിവാസൻ, പി.പി.പ്രദീപൻ, സാവിത്രി നാരായണൻ, സീഡ് ക്ലബ്ബ് അംഗങ്ങളായ ആത്മിക വിജു, ഗഗൻ മുകുന്ദൻ, ഋതിക സതീശ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സീഡ് ക്ലബ്ബിൻ്റെ ശാസ്ത്ര പ്രദർശനവും തുടങ്ങി. ശാസ്ത്ര പുസ്തകങ്ങൾ, ചാന്ദ്രദിനത്തിൻ്റെ ഭാഗമായുള്ള ക്യാമ്പിൽ തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ എന്നിവയും സ്വദേശി സോപ്പ്, പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശവുമായി തുണി സഞ്ചികളും തുണി മുഖാവരണവും പേപ്പർ ബാഗുകളും പ്രദർശനത്തിനുണ്ട്. ലഹരിക്കെതിരെ സർഗ്ഗാത്മകത എന്ന പേരിൽ നടന്ന ക്യാമ്പിൽ നിർമ്മിച്ച കളിമൺ, കരകൗശല ഉല്പന്നങ്ങളും പ്രദർശനത്തിൽ ഇടം നേടി.

Post a Comment