ശിശുദിന റാലി സംഘടിപ്പിച്ചു
ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ആരോഗ്യവും പൗരബോധവും അച്ചടക്കുമുള്ള ഒരു പുതു തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശം കുട്ടികളിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന്
അധ്യക്ഷ ഭാഷണത്തിൽ രക്ഷാധികാരിയായ പ്രേമൻ കല്ലാട്ട് പറഞ്ഞു.
അക്കാദമിയുടെ
രക്ഷാധികാരിയും കോച്ചുമായ വത്സരാജ് വളവിൽ സ്വാഗതവും രക്ഷാധികാരിയായ പി.സി ദിവാനന്ദൻ മാഷ് ഉദ്ഘാടനവും നിർവഹിച്ചു. ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാനവും ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് മിഠായികളും നൽകി .
അക്കാദമിയുടെ രക്ഷാധികാരികളായ വിനോദ് വളപ്പിൽ, നിഗിൽ രവീന്ദ്രൻ, രാജേഷ് വി ശിവദാസ് എന്നിവർ സംബന്ധിച്ചു,
അക്കാദമിയുടെ പിടിഎ ഭാരവാഹികളായ രോഷ്ന റിസ്ന ഷംന, രാഗി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment