അസീസ് മാഹിയുടെ വന ചിത്രപ്രദർശനം സമാപിച്ചു
ന്യൂമാഹി: വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയുടെ കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായി നടന്ന വനചിത്രപ്രദർശനം ഞായറാഴ്ച സമാപിച്ചു.
ഒരാഴ്ചയായി ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടന്ന സെമിനാറുകളുടെയും പ്രദർശനത്തിൻ്റെയും സമാപനത്തിൽ മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയായി.
കെ.പി.സുനിൽകുമാർ അസീസ് മാഹിക്ക് ഉപഹാരം നൽകി ആദരിച്ചു. ഡോ.മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു.
എം. ഹരീന്ദ്രൻ, ഡോ.പി.കെ.വിജയൻ, ഡോ.എ.പി. ശ്രീധരൻ, സജിത്ത് നാരായണൻ, അസീസ് മാഹി എന്നിവർ പ്രസംഗിച്ചു.





Post a Comment