o ഒന്നാം സ്ഥാനം നേടി അജ്മൽ മഞ്ചക്കൽ
Latest News


 

ഒന്നാം സ്ഥാനം നേടി അജ്മൽ മഞ്ചക്കൽ

 *ഓട്ടോ സ്റ്റബ് ലൈനിങ്ങ് ബെഡ് ടെക്നോളജിയുമായി ശ്രദ്ധയാകർഷിച്ച് മാഹിയിലെ കൊച്ചു ശാസ്ത്രജ്ഞൻ അജ്മൽ മഞ്ചക്കൽ* 





മാഹി മേഖല ശാസ്ത്ര മേള 2022-23 ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് അജ്മൽ  ഒന്നാം സ്ഥാനം നേടിയത്. 



ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടാലും ഓട്ടോ സ്റ്റബ് ലൈനിങ്ങ് സംവിധാനം വാഹനത്തിലെ സീറ്റിലും ബെഡിലും ക്രമീകരിച്ചാൽ യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്ന് അജ്മൽ പറഞ്ഞു.


ഇതിന് മുമ്പും പല കണ്ടുപിടുത്തങ്ങളും നടത്തി അജ്മൽ ശ്രദ്ധ നേടിയിരുന്നു.

 ഐ കെ കുമാരൻ ഹയർ സെക്കന്ററി  സ്ക്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് അജ്മൽ



ഹയർ സെക്കണ്ടറി വിഭാഗം രണ്ടാം സ്ഥാനം

സാവന്ത് എസ് ജോയ് സ്വന്തമാക്കി.

ഇന്റലിജെന്റ് ട്രാഫിക്ക് സിഗ്നൽ സിസ്റ്റമാണ് സാവന്ത് പ്രദർശിപ്പിച്ചത്.



മൂന്നാം സമ്മാനം ജെ എൻ ജി എച്ച് എസ് മാഹിയിലെ പ്ളസ് ടു വിദ്യാർത്ഥിനി സിൽന മറിയം കരസ്ഥമാക്കി

Post a Comment

Previous Post Next Post