*നീർത്തട നടത്തം സംഘടിപ്പിച്ചു*
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണിന്റെയും ജൈവസമ്പത്തിന്റെയും ജലത്തിന്റെയും തനിമയും ഗുണവും വേണ്ട വിധം വികസനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരാൻ ലക്ഷ്യമിട്ടുള്ള നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച കാപ്പുഴക്കൽ നീർത്തട കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാം വാർഡിലെ കാപ്പുഴക്കൽ നിന്നും ആരംഭിച്ച നീർത്തട നടത്തം
പരിപാടി വാർഡ് മെമ്പർ കവിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പതിമൂന്നാം വാർഡ് മെമ്പർ പ്രീത.പി.കെ അധ്യക്ഷത വഹിച്ചു.എം ജി എൻ ആർ ഇ ജി എസ് എ ഇ പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ ജയചന്ദ്രൻ , പഞ്ചായത്ത് തല നീർത്തട സമിതി അംഗം പ്രകാശൻ.പി.കെ എന്നിവർ സംസാരിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വരും വർഷങ്ങളിൽ നീർത്തട അടിസ്ഥാനത്തിലുള്ള വർക്കുകൾ ഏറ്റെടുത്ത സുസ്ഥിര വികസനമാണ് ലക്ഷ്യം വെക്കുന്നത്.നീർത്തട നടത്തത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ ട്രാക്കലിയ എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും നീർത്തട അയൽക്കൂട്ടങ്ങളിൽ ഇത് ചർച്ചകൾക് വിധേയമാവുകയും ചെയ്യും. 2023-28 വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് ആൻഡ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക എന്നുള്ളതാണ് പ്രഥമ ലക്ഷ്യം

Post a Comment